Sunday, February 6, 2011

ഷൊര്‍ണൂര്‍ പാസഞ്ചറില്‍ ഒരു പെണ്‍കുട്ടിചാനലില്‍ ഇപ്പോള്‍ പച്ചമുള കീറും പോലെ വാവിട്ടു കരയുന്ന ഒരു സ്ത്രീ.
തൊട്ടരികെ, പച്ചത്തുണിയില്‍ പൊതിഞ്ഞ ജീവനറ്റ ഒരുടല്‍. അവരുടെ മകള്‍.
ഓടുന്ന തീവണ്ടിയില്‍നിന്ന് താഴേക്ക് വലിച്ചെറിയപ്പെട്ട ശേഷം ക്രൂര ലൈംഗികപീഡനത്തിനിരയാവുകയും ജീവിതത്തിനും മരണത്തിനുമിടയില്‍ ദിവസങ്ങള്‍തങ്ങിനില്‍ക്കുകയും ചെയ്ത ശേഷം ആ മകള്‍ ഒരു മണിക്കൂറിനുമുമ്പ് മരിച്ചിരിക്കുന്നു. കൂരമായ കൊലപാതകം.

ഇതുവരെ ട്രെയിനിലെ പെണ്‍കുട്ടി മാത്രമായിരുന്നു അവള്‍. അവള്‍ക്കിപ്പോള്‍ ഒരു പേരുണ്ട്.  മുഖവും.
പെണ്‍കുട്ടിയുടെ ഫോട്ടോയും പേരുവിവരങ്ങളും പുറത്തുവന്നിരിക്കുന്നു. മരണം വരുത്തിയ മാറ്റം.
മാധ്യമങ്ങളിലാകെ ഇനി അവളുടെ പടമായിരിക്കും. പേരു വിവരങ്ങളും. വെളിപ്പെടുത്തലുകളോ വെളിച്ചപ്പെടലോ ആയി മറ്റൊരു വാര്‍ത്താ ഭൂകമ്പം വരുംവരെ ഇനി അവളുടെ പേരിലായിരിക്കും മാധ്യമങ്ങളുടെ വാക്പയറ്റ്.

കൊച്ചിയിലെ മാളിലെ ജീവനക്കാരിയായ അവള്‍ ചൊവ്വാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് ഷൊര്‍ണൂര്‍ മഞ്ഞക്കാട്ടെ  വീട്ടിലേക്ക് വരികയായിരുന്നു. പെണ്ണുകാണല്‍ ചടങ്ങിനുള്ള തിടുക്കവും ആ യാത്രക്കുണ്ടായിരുന്നു. പതിവുപോലെ തിരക്കിട്ട് ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ കയറുമ്പോള്‍ ഒരിക്കലും
അവള്‍ നിനച്ചിരിക്കില്ല വരും മണിക്കൂറുകള്‍ എന്തായിരിക്കും കരുതിവെച്ചിരിക്കുന്നതെന്ന്. അവസാന സ്റ്റോപ്പ് അടുക്കെ യാത്രക്കാര്‍ ഒഴിഞ്ഞ കമ്പാര്‍ട്മെന്റില്‍ തനിച്ചിരിപ്പായിരുന്നു അവള്‍. അവിടെ വെച്ചായിരുന്നു ആക്രമണം. ഒച്ച വെച്ചപ്പോള്‍ താഴെ പാളത്തിലേക്ക് വലിച്ചെറിയപ്പെട്ടു. വണ്ടിക്ക് വേഗം കുറഞ്ഞ നേരം താഴേക്ക് ചാടിയ അക്രമി അവളെ അടുത്ത ട്രാക്കിലേക്ക് വലിച്ചിഴച്ച് ബലാല്‍സംഗം ചെയ്തെന്നാണ്  കേസ്. തലക്ക് മാരക ക്ഷതമേറ്റ അവള്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അഞ്ച് നാളായി ചികില്‍സയിലായിരുന്നു. എന്നാല്‍, പ്രാര്‍ഥനകള്‍ക്കും ചികില്‍സകള്‍ക്കും അവളെ രക്ഷിക്കാനായില്ല.

നിരവധി കേസുകളില്‍ പ്രതിയായ ഒരു ഒറ്റക്കയ്യന്‍ ക്രിമിനലിനെ പൊലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
പെണ്‍കുട്ടി ഇരിക്കുന്ന കമ്പാര്‍ട്മെന്റില്‍ ഇയാള്‍ കയറുന്നതും പെണ്‍കുട്ടി ബഹളം വെക്കുന്നതും അറിഞ്ഞ
ചില യാത്രക്കാര്‍ നല്‍കിയ വിവരപ്രകാരമായിരുന്നു അറസ്റ്റ്. പെണ്‍കുട്ടി ആക്രമിക്കപ്പെടുന്ന വിവരം മറ്റ് യാത്രക്കാരോടു  പറഞ്ഞിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്നാണ് അവര്‍ നല്‍കിയ വിവരം. ഞെട്ടിക്കുന്നതാണ് ഈ അറിവ്. തൊട്ടപ്പുറത്ത് ഒറ്റപ്പെട്ട ഒരു പെണ്‍കുട്ടി ക്രൂരമായി ആക്രമിക്കപ്പെടുമ്പോഴും എല്ലാവരും മൌനം പാലിക്കുകയായിരുന്നു എന്നത് മനുഷ്യന്‍ എന്ന നമ്മുടെ വിളിപ്പേരിനു തന്നെ അപമാനകരമാണ്.

സര്‍ക്കാറും മാധ്യമങ്ങളും പൊതുസമൂഹവും പതിവുപോലെ ഉടന്‍  ഉണര്‍ന്നു. വനിതാ കമ്പാര്‍ട്മെന്റുകള്‍ ഒട്ടും സുരക്ഷിതമല്ലെന്നും ട്രെയിനുകളില്‍ ഇത്തരം സംഭവങ്ങള്‍ പതിവാണെന്നും വെളിപ്പെട്ടു. സമാന ദുരന്തങ്ങള്‍ നേരിടേണ്ടി വന്ന സ്ത്രീകള്‍ക്ക് ഇനിയും നീതി ലഭിച്ചില്ലെന്നും വ്യക്തമാക്കപ്പെട്ടു. തല്‍ക്കാലം, വനിതാ കമ്പാര്‍ട്മെന്റുകളില്‍ കാവല്‍ ശക്തമാക്കി. എന്നാല്‍, ഇതിനു മുമ്പും ഇതുപോലെ പ്രശ്നമുണ്ടാവുമ്പോള്‍ സുരക്ഷ ശക്തമാക്കാറുണ്ടെന്നും ഒരാഴ്ചയില്‍ കൂടുതല്‍ അതിനൊന്നും ആയുസ്സുണ്ടാവാറില്ലെന്നും പതിവു യാത്രക്കാരികള്‍ പറയുന്നു. ഇത്തവണയും അതിനു തന്നെയാണ്
സാധ്യതയെന്നും അവര്‍ ആണയിടുന്നു.

റെയില്‍വേ ഇക്കാര്യത്തില്‍ എടുത്ത നിലപാട്  അപമാനകരമാണ്. സംഭവം നടന്ന ഉടന്‍ പ്രതിയെ അവര്‍ തിരിച്ചറിഞ്ഞു. ഇത്തരം സ്വഭാവങ്ങളുമായി നടക്കുന്ന ഒരു ഒറ്റക്കയ്യന്‍ ഉണ്ടെന്ന് റെയില്‍വേ പൊലീസ്  ഉടന്‍ പറഞ്ഞു. മണിക്കൂറുകള്‍ക്കുള്ളില്‍ ആളെ  പൊക്കി. ഇതിനര്‍ഥമെന്താണ്. റെയില്‍വേയുടെ അറിവോടെയാണ് ഇത്തരം കുറ്റവാളികള്‍ വിഹരിക്കുന്നത്. റെയില്‍വേ പൊലീസുമായി ഒത്തുകളിച്ചാണ് ഇത്തരക്കാരുടെ വിഹാരമെന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇത് സാധൂകരിക്കുന്നതാണ് റെയില്‍വേ നടത്തിയ അഭ്യാസങ്ങള്‍. അഞ്ച് ദിവസത്തിലേറെ പെണ്‍കുട്ടി ആശുപത്രിയില്‍ കിടന്നിട്ടുംറയില്‍വേയുടെ ഒരുദ്യോഗസ്ഥന്‍ ആശുപത്രിയില്‍ എത്തിയത് അവസാന ദിവസമായിരുന്നു. അതു തന്നെ മാധ്യമങ്ങളുടെ രൂക്ഷ വിമര്‍ശത്തെ തുടര്‍ന്നും. ഉന്നത ഉദ്യോഗസ്ഥര്‍ ഉല്ലാസയാത്രകളില്‍  ആയിരുന്നെന്നാണ് വാര്‍ത്തകള്‍. ഇതിനേക്കാള്‍ ഭീകരമാണ്
റെയില്‍വേ നടത്തുന്ന കൈകഴുകല്‍. ട്രെയിനുകളില്‍ നടത്തുന്ന ഇത്തരം ആക്രമങ്ങളില്‍ ഇടപെടാന്‍ റെയില്‍വേക്ക് ഉത്തരവാദിത്തം ഇല്ലെന്നാണ് അവരുടെ പറച്ചില്‍. പാളം തെറ്റിയാല്‍ നഷ്ടപരിഹാരം നല്‍കാം. ആക്രമിക്കപ്പെട്ടാല്‍ അതിനു  ബാധ്യതയില്ലെന്നാണ് പറച്ചില്‍. യാത്രക്കാരുടെ സുരക്ഷക്കായി പ്രത്യക സര്‍ചാര്‍ജ് വാങ്ങിയിട്ടാണ് റെയില്‍വേ ഈ തോന്ന്യാസം കാണിക്കുന്നത് .

സാഹചര്യങ്ങള്‍ മാറാത്തിടത്തോളം റെയില്‍വേയുടെ നയം ഇങ്ങനെ തന്നെ തുടരും.
ട്രെയിനുകളില്‍ സ്ത്രീകള്‍ക്കെതിരായ പീഡനങ്ങളും.
ഇനിയും ഒറ്റപ്പെട്ട പെണ്‍കുട്ടികള്‍ പിച്ചിച്ചീന്തപ്പെടും. സഹയാത്രികര്‍ മൌനം തുടരും.
മാധ്യമങ്ങള്‍ ഘോരഘോരം കുരയ്്ക്കും. പൊലീസ് കവാത്തു നടത്തും.
മറ്റൊരു വാര്‍ത്താ ഭൂമി കുലുക്കം വരുന്നത്വരെ മാത്രം.
അത് കഴിഞ്ഞാല്‍ ബാക്കിയാവുക നിശãബ്ദമായ നിലവിളികളാണ്.
ഇപ്പോഴും മുന്നിലിരുന്ന് വാവിട്ടു കരയുന്ന ഈ അമ്മയെപ്പോലുള്ള 
തീരാക്കരച്ചിലുകള്‍. 

20 comments:

 1. ബാക്കിയാവുക നിശãബ്ദമായ നിലവിളികളാണ്.
  ഇപ്പോഴും മുന്നിലിരുന്ന് വാവിട്ടു കരയുന്ന ഈ അമ്മയെപ്പോലുള്ള
  തീരാക്കരച്ചിലുകള്‍.

  ReplyDelete
 2. കൂടുതല്‍ എന്ത് പറയാന്‍?

  http://www.google.com/buzz/107399456747343292902/XxbHnAYpjCs/%E0%B4%A8-%E0%B4%B3-%E0%B4%86-%E0%B4%AA-%E0%B4%A3-%E0%B4%95-%E0%B4%9F-%E0%B4%9F-%E0%B4%AF-%E0%B4%9F-%E0%B4%85

  ReplyDelete
 3. വളരെ വളരെ ദു:ഖാവഹം !!!
  ഒടുവില്‍ ആ കുട്ടി മരിച്ചു അല്ലെ :(

  ReplyDelete
 4. കുടുംബത്തിന്റെ നെടും തൂണായിരുന്നു ഈ പാവം പെൺകുട്ടി.പിറ്റേദിവസം തന്നെ പെണ്ണുകാണാൻ വരുന്ന ചടങ്ങിനായി എറണാകുളത്തുനിന്നും ട്രൈൻ കയറുമ്പോൾ കുന്നോളം സ്വപ്നങ്ങൾ ആ നിഷ്കളങ്ക മനസ്സിൽ വർണ്ണം വിതറിയിട്ടുണ്ടാവണം. കൂരിരുട്ടിൽ, കുറ്റിക്കാട്ടിൽ ആ മനുഷ്യമ്രുഗം ചാരിത്ര്യത്തോടൊപ്പൊം,ഈ വർണ്ണസ്വപ്നങ്ങളേയും ചതയ്ക്കുമ്പോൾ ഒന്നു നിലവിളിക്കാൻ പോലുമാവാതെ പിടഞ്ഞുവീണ സഹോദരീ…. ദാരുണമായ നിന്റെ അന്ത്യം ഏത് ശിലാഹൃദയന്റെയും കണ്ണുകൾ നിറയ്ക്കുന്നു.
  വേദനിക്കുന്ന ഓർമ്മകൾക്കുമുന്നിൽ ആദരാഞ്ജലികൾ……

  ReplyDelete
 5. ആ കുട്ടി മരിച്ചോ? ആഘോഷിക്കാന്‍ മാധ്യമങ്ങള്‍ക്ക്
  ഒരു വാര്‍ത്ത കൂടി.ഒന്നും നടക്കില്ല."പ്രാധാന്യം" ഉള്ള
  വിഷയം അല്ലല്ലോ? സാധാരണകാരന്റെ ജീവിതവും .
  എന്ത് ക്രൂരവും സ്വാര്‍ഥവും ആണ് ഈ ലോകം..

  ReplyDelete
 6. പ്രിയപ്പെട്ട സുഹൃത്തെ,

  ഈ സങ്കടകരമായ വാര്‍ത്ത ഞാന്‍ ചാനലുകളില്‍ നിന്നും അറിഞ്ഞിരുന്നു.വളരെ കഷ്ടമായിപ്പോയി.അപ്പുറത്തെ യാത്രക്കാര്‍ ആ പാവം പെണ്‍കുട്ടിയുടെ നിലവിളി കേട്ടില്ലെന്നു നടിച്ചതാണ് ക്രൂരത.മനുഷ്യന്‍ ഇത്രയും ദയയില്ലാത്തവര്‍ ആണോ?

  രാഷ്ട്രിയക്കാര്‍ പ്രശ്നം ഏറ്റെടുത്തു കഴിഞ്ഞു.ഇന്ന് ഷോര്‍ണൂര്‍ ഹര്‍താല്‍...പെണ്‍കുട്ടിയുടെ ആങ്ങളക്ക് ജോലി കൊടുക്കണം...ആ കുറ്റവാളിയെ സ്ക്രീനില്‍ കണ്ടു.....രക്ഷകര്‍ ഉണ്ടായേക്കാം...ഇതാണ് നമ്മുടെ കേരളം!

  തീരാ നഷ്ടം ആ പെണ്‍കുട്ടിക്കും കുടുംബത്തിനും!

  വളരെ നന്നായി എഴുതിയിരിക്കുന്നു.

  സസ്നേഹം,

  അനു

  ReplyDelete
 7. അതുപോലൊക്കെ തന്നെ സംഭവിച്ചു. രാഷ്ട്രീയക്കാരും മാധ്യമങ്ങളും സംഘടനകളും ഒന്നിനുപുറകെ ഒന്നായി രംഗത്തുവന്നു. കണ്ണീര്‍ക്കഥകളുടെ വരും ദിവസങ്ങള്‍ക്ക് ശേഷം സംഭവിക്കാനിരിക്കുന്നത് വളരെ വ്യക്തമാണ്. ഒരിക്കലും തീരാത്ത ഈ നാടകം ഇനിയും എത്ര മനുഷ്യരുടെ രക്തം കുടിക്കും.

  ReplyDelete
 8. ഞാന്‍ പുതിയ ആളാണ് എന്റെ ബ്ലോഗില്‍ ഒന്ന് വരൂ.

  http://asooyakkaaran.blogspot.com/

  ReplyDelete
 9. swarthatha niranja manassukalude koodi ira.....

  ReplyDelete
 10. മാര്‍ക്സ് പറഞ്ഞു - ഓരോ ജനതയും അവര്‍ അര്‍ഹിക്കുന്ന ഭരണകൂടം അവര്‍ക്ക് ലഭിക്കും എന്നു. എത്റ സത്യമാണത്. ഇപ്പോള്‍ ഈജിപ്തിലേക്കൊന്നു നോക്കു. ജനത ഉണരാത്തിടത്തോളം അതിക്രമങ്ങള്‍ നടമാടുക തന്നെ ചെയ്യും.

  ReplyDelete
 11. സത്യത്തില്‍ ജനത ഉണരാത്തതാണോ പ്രശ്നം. സന്ധ്യകഴിഞ്ഞാല്‍ സ്ത്രീകള്‍ക്ക് ഒറ്റക്ക് ഇറങ്ങിനടക്കാന്‍പോലും കഴിയാത്തൊരു നാടാണിത്. പ്രത്യേക കമ്പാര്‍ട്മെന്റും സുരക്ഷാ ഉദ്യോഗസ്ഥരുമില്ലാതെ ഒരു സ്ത്രീക്ക് ഒറ്റക്ക് യാത്രചെയ്യാന്‍ കഴിയില്ല എന്നതിന്റെ അര്‍ഥം എന്താണ്. ഇത്തരം ഒരിടത്തിരുന്ന് എങ്ങിനെ പ്രതികരണശേഷിയെക്കുറിച്ചും ഈജിപ്തിനെ കുറിച്ചും നമ്മള്‍ ചര്‍ച്ച ചെയ്യും. മനസ്സിലാവുന്നില്ല, ഇത്തരം വാദങ്ങള്‍

  ReplyDelete
 12. ആണുങ്ങൾ എന്ന രീതിയിൽ കഴിയുന്നത്ര ഉത്തരവാദിത്തം പ്രകടിപ്പിക്കാൻ നമുക്കു കഴിയട്ടെ.

  ഈ ചർച്ചയിൽ പങ്കെടുക്കൂ
  http://www.jayanevoor1.blogspot.com/

  ReplyDelete
 13. എതു പ്രവര്‍ത്തിയുടെ മുന്നിലും കപട എന്ന് വാക്ക് ചേര്‍ത്ത് , ഒന്ന് പരതി നോക്കിയാല്‍ ആയതു നമ്മുടെ മുന്നില്‍ കാണാന്‍ പറ്റും,
  ഒരു തരം ജീവന്‍ ഇല്ലായ്മ, സത്യത്തിന്റെ!
  കോടതികള്‍ വെറുതെ വിടുന്ന, അല്ലെങ്കില്‍ കാണാത്ത കുറ്റവാളികള്‍ നമുക്ക് ചുറ്റും, നമ്മുടെ തലപ്പത്തും ഒഴിവാക്കേണ്ട ആവശ്യമില്ല കോടതിയില്‍ പോലും വൈറസ്‌
  പോലെ പെരുകി. ഇവിടെ മരണം, അക്രമം, വഞ്ചന ...,ഒരു ഭുരിപക്ഷത്തിനെ!(നുന പക്ഷവും ആകാം) വലയം ചെയ്തിരിക്കുന്നു!
  കപട മാന്യതയും ,കപട സദാചാരവും നമ്മുടെ മുതലായി!
  "ഇന്ന് ഞാന്‍, നാളെ നീ" എന്ന് സൗമ്യ പറയുന്നുണ്ടാവണം...!
  ഒരു സായുധ വിപ്ളവം നമുക്ക് വേണ്ടി വരും എന്ന തോന്നലും ബാക്കി ....

  ReplyDelete
 14. നഷ്ടം ആ അമ്മക്ക് മാത്രം!!!

  ReplyDelete
 15. നഷ്ടം ആ അമ്മയ്ക്ക് മാത്രമല്ല, പെണ്‍കുട്ടിയുള്ള ഓരോ അമ്മയുടെയും നഷ്ടം.. കുറഞ്ഞ ത് മനസമാധനമെന്കിലുമ് നഷ്ടപെട്ടിടുണ്ടാകും..

  ReplyDelete
 16. തീര്‍ച്ചയായും ഞെട്ടിക്കുന്ന ഒരു സംഭവം തന്നെയാണിത്,,, എല്ലാവരും ഇതു ഗൗരവത്തോടെ എടുക്കേണ്ട ഒരു വിഷയമാണ്,,,,, കക്ഷിരാഷ്ട്രീയഭേദമന്യെ എല്ലാവരും ഒറ്റക്കെട്ടായി ഇതിനെതിരെ പ്രതികരിക്കുക,,,,,

  ReplyDelete
 17. nammude raajyathe niyamangal ethrayo pazkakkam chennavayaanu. Ithinoru maattam varrunnathu ennaano aavo? inganeyulla kodum kroorathakalkku orikkallum marana shiksha nalkaruthu. orru aanine sambandichu avante "daash" nashtapedukka ennathaanu ettavum valiya maranam. Athinaal kuttam cheyyunnavante "daash" murikkaan enthaellum niyamam kondu vannaale kaaryam ullu. amma pengammare ningal karuthiyirikkuka...aa ottakkayanne....

  ReplyDelete

LinkWithin

Related Posts Plugin for WordPress, Blogger...